കൊച്ചി: അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു. അമരാവതി സ്വദേശി ജയകുമാർ (37)ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെ അമരാവതി ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ഫോർട്ട്കൊച്ചി വെളിയിൽ നിന്ന് ബൈക്കിൽ വരുകയായിരുന്ന ജയകുമാറിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആലുവ ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ദേവയെന്ന ബസാണ് ജയകുമാറിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു.