CrimeNEWS

ദുബൈയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി; മുങ്ങിയ ഇന്ത്യക്കാരൻ ഡ്രൈവർക്ക് വൻതുക പിഴ

ദുബൈ: ദുബൈയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രവാസി ഇന്ത്യക്കാരന് പിഴ ചുമത്തി. മദ്യപിച്ച് വാഹനമോടിച്ച ഇയാളുടെ വാഹനം മറ്റൊരു കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടസ്ഥലത്ത് നിന്ന് ഇയാൾ രക്ഷപ്പെടുകയും ചെയ്തു.

25,000 ദിർഹമാണ് ഇയാൾക്ക് പിഴ ചുമത്തിയത്. ഓഗസ്റ്റ് 18നാണ് 39കാരനായ ഇയാൾ ഓടിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. ബർ ദുബൈയിൽ ഇന്ത്യക്കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് ഇയാൾ രക്ഷപ്പെട്ടു. എന്നാൽ ദുബൈ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞു. തുടർന്ന് മണിക്കൂറുകൾക്കകം പ്രവാസിയെ പിടികൂടുകയായിരുന്നു.

Signature-ad

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. രണ്ട് ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ പ്രവാസി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ചോദ്യം ചെയ്യലിൽ മദ്യപിച്ച് വാഹനമോടിച്ചതായും അപകടമുണ്ടായപ്പോൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ഇന്ത്യക്കാരൻ പറഞ്ഞു. ദുബൈയിലെ ട്രാഫിക് കോടതിയിൽ ഹാജരാകാത്തതിനാൽ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. 25,000 ദിർഹം പിഴ അടച്ചില്ലെങ്കിൽ എട്ടു മാസം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

Back to top button
error: