കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു
കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു .തിരുവനന്തപുരം വനിതാ പോലീസ് സ്റ്റേഷൻ ആണ് കേസ് എടുത്തത് .സോളാർ കേസ് പ്രതി നൽകിയ പരാതിയിൽ ആണ് കേസ് .
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിലെ പ്രസംഗിമാണ് മുല്ലപ്പള്ളിയ്ക്ക് വിനയായത് .മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതണ്ട എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസംഗം .
ഒരു തവണ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകിൽ ആത്മഹത്യ ചെയ്യും. അല്ലേങ്കിൽ പിന്നീട് അത് ഉണ്ടാകാതെ നോക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു .എല്ലാ ദിവസവും സംസ്ഥാനം മുഴുവൻ എന്നെ ബലാൽസംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയുമെന്ന ആക്ഷേപവും മുല്ലപ്പള്ളി ഉയർത്തി .