ബിനീഷിനെ ചൊല്ലി സിനിമാ താരങ്ങളുടെ സംഘടന അമ്മയിൽ വൻ തർക്കം ,പുറത്താക്കാത്തത് സംഘടനയിലെ ഇടത് എംഎൽഎമാരുടെ സമ്മർദ്ദം മൂലമെന്ന് ഒരു വിഭാഗം
ബാംഗ്ലൂർ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കുന്നതിനെ ചൊല്ലി താര സംഘടന അമ്മയിൽ കടുത്ത ഭിന്നത .രണ്ട് ഇടതുപക്ഷ എംഎൽഎമാർ സംഘടനയുടെ നിർണായക സ്ഥാനങ്ങളിൽ ഇരിക്കുന്നത് കൊണ്ടാണ് ബിനീഷിനെതിരെ നടപടി ഉണ്ടാകാത്തത് എന്നാണ് മറു വിഭാഗം ആരോപിക്കുന്നത് .
അധ്യക്ഷൻ മോഹൻലാലിന്റെ സൗകര്യത്തിനു അനുസരിച്ച് കാത്തിരിക്കുക ആണെന്നും മോഹൻലാലിന് സമയം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ യോഗം ചേർന്ന് തീരുമാനം എടുക്കുമെന്നും ‘അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു .എന്നാൽ ഉടൻ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം .
സിപിഐഎം എംഎൽഎ മുകേഷ് ,ഇടതുമുന്നണി എംഎൽഎ കെ ബി ഗണേഷ് കുമാർ എന്നിവർ സംഘടനയിൽ ഉപാധ്യക്ഷന്മാർ ആണ് .കേസിന്റെ ഗതിവിഗതികൾ തിരിച്ചറിഞ്ഞു മതി തീരുമാനം എന്നാണ് ഇവരുടെ നിലപാട് എന്ന് മറുവിഭാഗം ആരോപിക്കുന്നു .
താരങ്ങൾക്കെതിരെ നടപടി എടുക്കുമ്പോൾ താരസംഘടനയിൽ മുമ്പും അഭിപ്രായ ഭിന്നത ഉണ്ടായിട്ടുണ്ട് .നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടപടിയെടുക്കാൻ വൈകിയതും പിന്നീട് തിരിച്ചെടുത്തതും വിവാദത്തെ തുടർന്ന് വീണ്ടും പുറത്താക്കിയതുമെല്ലാം വലിയ വിവാദം ഉണ്ടാക്കിയിരുന്നു .