KeralaNEWS

ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യം കിട്ടാനില്ല; സംസ്ഥാനത്ത് വ്യാജമദ്യ നിർമ്മാണത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യക്ഷാമം രൂക്ഷം. പല ബ്രാന്‍ഡുകളും കിട്ടാനില്ല.അതേസമയം ബാറുകളിൽ ഇവയെല്ലാം സുലഭവുമാണ്.

 വില്‍പ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളില്‍നിന്നുള്ള പ്രതിദിന വരുമാനം 17 കോടി രൂപയ്ക്ക് താഴെയായി.വിലകൂടിയ ബ്രാന്‍ഡുകളുടെ സ്‌റ്റോക്ക് ഉണ്ടെങ്കിലും ജനപ്രിയ ബ്രാന്‍ഡുകള്‍ പലതുമാണ് കിട്ടാതായിരിക്കുന്നത്.എം.സി.ബി, ഹണീബി, ഓ.പി.ആര്‍, ഓ.സി.ആര്‍, ഓള്‍ഡ് മങ്ക് എന്നീ ബ്രാന്‍ഡുകളാണ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.അതേസമയം ഇതെല്ലാം തന്നെ ബാറുകളിൽ യഥേഷ്ടം ലഭ്യവുമാണ്.

ഒരുമാസത്തില്‍ കൂടുതലായി ഇതാണ് അവസ്ഥ. സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനവും നാമമാത്രമാണ്..പലബ്രാന്‍ഡുകളും കിട്ടാക്കനിയായതോടെ ഔട്ട്‌ലെറ്റുകളില്‍ തര്‍ക്കങ്ങളും പതിവാണ്.

Signature-ad

 

 

അതേസമയം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യം കിട്ടാതായതോടെ വ്യാജമദ്യത്തിന്റെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

Back to top button
error: