NEWS

എറണാകുളം ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സ്റ്റാഫ് നഴ്‌സ് എം.ഐ.സി.യു, ഐ.സി.സി.യു തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സിയും പ്രവൃത്തി പരിചയവും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

 

Signature-ad

 

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്ബര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയത് [email protected] ഇ-മെയിലിലേക്ക് നവംബര്‍ 14-ന് വൈകിട്ട് അഞ്ചിന് മുമ്ബായി അയക്കണം.

Back to top button
error: