KeralaNEWS

കേരള തീരത്ത് ഇന്നും നാളെയും ലക്ഷദ്വീപില്‍ 14 വരെയും മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: കേരള തീരങ്ങളില്‍ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ നവംബര്‍ 14 വരെയും മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കര്‍ണാടക തീരത്തു മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

കേരള തീരങ്ങളില്‍ ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 14 വരെയും 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Signature-ad

ഇന്ന് തെക്കന്‍ ആന്ധ്രാ തീരം, വടക്ക് തമിഴ്നാട്, പുതുച്ചേരി തീരം എന്നിവിടങ്ങളിലും നവംബര്‍ 13, 14 തീയതികളില്‍ കന്യകുമാരി തീരം, തെക്കു- കിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് തീരങ്ങളിലും നവംബര്‍ 16 ന് തെക്കു- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

Back to top button
error: