KeralaNEWS

പ്രീ പ്രൈമറി നിലവാരം ഉയർത്താൻ ഉന്നത യോഗ്യതയുള്ള അധ്യാപകർ അനിവാര്യം – മന്ത്രി വി. ശിവൻകുട്ടി

കരിങ്കുന്നം – വിദേശരാജ്യങ്ങളിലേതു പോലെ ഉന്നത നിലവാരമുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് ഉന്നത യോഗ്യതയുള്ള അധ്യാപകർ അനിവാര്യം എന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി . സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ മോഡൽ പ്രീപ്രൈമറി സ്കൂൾ പദ്ധതി പ്രകാരം തൊടുപുഴ ബിആർസി യുടെ നേതൃത്വത്തിൽ മോഡൽ പ്രീ പ്രൈമറിയായി ഉയർത്തിയ കരിങ്കുന്നം ഗവ. എൽ .പി സ്കൂളിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . സമഗ്ര ശിക്ഷാ കേരളയുടെ മാതൃകാ പ്രീ സ്കൂൾ പദ്ധതി പ്രകാരം തൊടുപുഴ ബിആർസി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കരിങ്കുന്നം പ്രീപ്രൈമറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്.


തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് , കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് , ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ ബിന്ദു കെ , എസ് .എസ് കെ .ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസർ യാസർ എ.കെ , തൊടുപുഴ ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നജീബ് കെ.എ , ബി.ആർ.സി പ്രതിനിധികൾ , രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Signature-ad

യോഗത്തിൽ സംബന്ധിക്കാൻ സാധിക്കാതിരുന്ന ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഓൺലൈനായി ആശംസകൾ നേർന്നു. യോഗത്തിൽ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് സ്വാഗതവും സ്കൂൾ പ്രധാന അധ്യാപകൻ പ്രസാദ് പി. നായർ കൃതജ്ഞതയും അർപ്പിച്ചു.

Back to top button
error: