പാലക്കാട്: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ അയല്‍വാസി മര്‍ദിച്ചതായി പരാതി. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇവര്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. വടക്കഞ്ചേരി പോലീസിലാണ് പരാതി നല്‍കിയത്. അമ്മയുടെ നെഞ്ചത്ത് ചവിട്ടേറ്റതായും പരാതിയില്‍ പറയുന്നു.
ദീപാവലിയുടെ തലേദിവസമായ ഒക്ടോബര്‍ 23 ന് രാത്രി പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം. അയല്‍വാസിയായ റഹ്‌മത്തുള്ളയും മകനുമെത്തി എന്തിനാ പടക്കം പൊട്ടിക്കുന്നത് എന്ന് ചോദിച്ചു. ശേഷം മണികണ്ഠനെ തള്ളി താഴെയിട്ടു. ഇത് തടഞ്ഞ അമ്മയുടെ നെഞ്ചില്‍ ചവിട്ടി.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാര്‍ പറയുന്നു. അക്രമികള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് മണികണ്ഠന്‍. മുഖ്യമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണെന്നും മണികണ്ഠന്‍ പറഞ്ഞു.