NEWS
ലൈഫ് മിഷന് പദ്ധതി; ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍
ലൈഫ് മിഷന് വടക്കാഞ്ചേരി ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്. കേസില്‍ വിജിലന്‍സ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയില്‍ ഉണ്ട്.
ലൈഫ് മിഷന് കേസില്‍ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി വിജിലന്‍സ് സംഘം ജയിലിലെത്തി. ആദ്യമായാണ് വിജിലന്‍സ് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കമ്മീഷന് ലഭിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപാടും ചോദിച്ചറിയും. ഐ ഫോണിനെ സംബന്ധിച്ച വിവരങ്ങളും ചോദിക്കുമെന്നാണ് സൂചന.