IndiaNEWS

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി

ലണ്ടന്‍: ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും. നാടുകടത്തലിനെതിരേ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. എന്നാല്‍, ലണ്ടനില്‍നിന്നു നീരവ് മോദിയെ മുംബൈ ആര്‍തര്‍ റോഡിലെ ജയിലിലേക്കു കൊണ്ടുവരുന്നതില്‍ ചില കടമ്പകള്‍ കൂടി കടക്കാനുണ്ടെന്നാണു വിവരം.

ഹൈക്കോടതി വിധിക്കെതിരേ നീരവിന് 14 ദിവസത്തിനുള്ളില്‍ ബ്രിട്ടീഷ് സുപ്രീം കോടതിയെ സമീപിക്കാം. എന്നാല്‍, പൊതുപ്രാധാന്യമുള്ള ഒരു നിയമവശം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി അംഗീകരിച്ചെങ്കില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ടു നീരവിന് സുപ്രീം കോടതിയെ സമീപിക്കാനാകൂ.

Signature-ad

വജ്രവ്യാപാരിയായ നീരവ് 2019 മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലായത്. 11,000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറില്‍ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.

Back to top button
error: