NEWS

ഇടയാൻ ജോസഫ് ,വഴങ്ങാതെ കോൺഗ്രസ് ,ഉമ്മൻ ചാണ്ടി ജോസഫിനെ മെരുക്കുമോ ?

സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് -കേരള കോൺഗ്രസ് ചർച്ച ഇന്ന് നടക്കാൻ ഇരിക്കെ ഏവരും ഉറ്റുനോക്കുന്നത് പി ജെ ജോസഫിനെ ഉമ്മൻ ചാണ്ടിയ്ക്ക് മെരുക്കാൻ ആകുമോ എന്നാണ് .ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ കോട്ടയം ഡിസിസിയിൽ നടക്കുന്ന യോഗത്തിൽ പിജെ ജോസഫും മോൻസ് ജോസഫും പങ്കെടുക്കും .

സിറ്റിംഗ് സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസ് വാഗ്ദാനം .എന്നാൽ മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്നാണ് ജോസഫിന്റെ നിലപാട് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മാത്രം 450 സീറ്റുകൾ ആണ് കേരള കോൺഗ്രസിന് ലഭിച്ചത് .ഇതിൽ ജോസഫ് വിഭാഗത്തിന് ലഭിച്ചത് 140 സീറ്റുകൾ ആണ് .

Signature-ad

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച 450 സീറ്റുകളും വേണമെന്ന നിലപാടിൽ തന്നെയാണ് പിജെ ജോസഫ് .കോട്ടയം ജില്ലാ പഞ്ചായത്തിൽ 11 സീറ്റുകൾ ആണ് കേരള കോൺഗ്രസിന് ലഭിച്ചത് .ഇത്തവണയും ഇത് വേണമെന്ന് ജോസഫ് ആവശ്യപ്പെടും .ഇടുക്കിയിലും എറണാകുളത്തും അഞ്ച് വീതം സീറ്റുകളും പത്തനംതിട്ടയിൽ മൂന്നു സീറ്റുകളും ആണ് ജോസഫ് ആവശ്യപ്പെടുന്നത് .ഇടുക്കിയിൽ ജോസഫിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെങ്കിലും ബാക്കിയിടങ്ങളിൽ ആവശ്യം പുനഃപരിശോധിക്കണം എന്നാണ് കോൺഗ്രസിന്റെ നിലപാട് .

Back to top button
error: