റിയാദ്: സന്ദര്‍ശന വിസയില്‍ സൗദിയിലുള്ള മകളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു.
മലപ്പുറം നീരോല്‍പലം സ്വദേശി പരേതനായ പൊന്നച്ചന് മാറമ്മാട്ടില്‍ ഹസ്സന്‍കുട്ടി ഹാജിയുടെ മകന് ഹംസ (58) ആണ് ജിസാനില്‍ ഞായറാഴ്ച രാത്രി മരിച്ചത്.
മകളെ സന്ദര്‍ശിക്കാന്‍ ഭാര്യയോടൊപ്പം സന്ദർശന വിസയിൽ ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.