NEWS

പിതാവുമായുള്ള മുന്‍ വൈരാഗ്യത്തില്‍ മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റിൽ

കോട്ടയം: പിതാവുമായുള്ള മുന്‍ വൈരാഗ്യത്തില്‍ മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍.

പൂഞ്ഞാര്‍ നടുഭാഗം മണ്ഡപത്തിപ്പാറ ഭാഗത്ത് തേയിലക്കാട്ടില്‍ വീട്ടില്‍ അസീസ് മകന്‍ യൂസഫ് (41) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി മറ്റക്കാട് ടര്‍ഫിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ജംഷാദ് എന്നയാളെ ഓട്ടോറിക്ഷയില്‍ എത്തി വാക്കത്തികൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്.

 

Signature-ad

 

യുവാവിന്‍റെ പിതാവുമായി യൂസഫിന് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ മകനായ ജംഷാദിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍, ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമിയെ പാതാമ്ബുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്‌.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ മാരായ വിഷ്‌ണു വി.വി, സുജിലേഷ്, എ.എസ്.ഐ ഇക്ബാല്‍, സിപി.ഒമാരായ ജിനു കെ.ആര്‍, ജോബി ജോസഫ്, ശ്യാം കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു

Back to top button
error: