ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഹിമാചല്‍ പ്രദേശില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി.
പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ഡ് അടക്കമുള്ള നേതാക്കളാണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഈ മാസം 12-നാണ് ഹിമാചലിൽ തിരഞ്ഞെടുപ്പ്.