കൊല്ലം: കുരീപ്പുഴ ടോള്‍പ്ലാസക്ക് സമീപം വിമാനമിറങ്ങി.സാമൂഹികമാധ്യമങ് ങളിൽ വാർത്ത പരന്നതോടെ ശാന്തമായിരുന്ന കുരീപ്പുഴ -കാവനാട് ബൈപ്പാസ് റോഡ് നിമിഷനേരം കൊണ്ടാണ് ജനനിബിഡമായത്.
ഹൈദ്രാബാദില്‍ ഹോട്ടല്‍ നിര്‍മ്മിക്കാനാണ് പഴയ വിമാനം റോഡ് മാര്‍ഗ്ഗം കൊണ്ടു പോകുന്നത്.കേട്ടറിവ് സത്യമാണോ എന്നറിയാന്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പ്രായഭേദമന്യേ വിമാനം കാണാനെത്തി. വിമാനം കൊണ്ടുപോകുന്ന ട്രെയിലറിന്റെ മുകളില്‍ കയറിനിന്നും വിമാനത്തിന്റെ മുന്നില്‍ നിന്നും ഫോട്ടോ എടുക്കുന്നതിന്റെയും സെല്ഫിയെടുക്കുന്നതിന്റേയും തിക്കും തിരക്കും വേറെ.വിമാനം റോഡിലിറങ്ങിയ വാര്‍ത്ത കേട്ട് ജില്ലയുടെ ദൂര സ്ഥലങ്ങളില്‍ നിന്നുവരെ ആളുകള്‍ കുടുംബസമേതം എത്തി.
ബൈപ്പാസിലെ യാത്രക്കാരും നാട്ടുകാരും വിമാനം കാണാനെത്തിയവരും എല്ലാം വാഹനങ്ങള്‍ ബൈപ്പാസിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്ത പോയതോടെ ഗതാഗതകുരുക്കുമായി.വൻ പൊലീസ് സന്നാഹം വേണ്ടി വന്നു ഗതാഗതം നിയന്ത്രിക്കാൻ.
കാലാവധി കഴിഞ്ഞ് വർഷങ്ങളായി തിരുവനന്തപുരം ചാക്കയിൽ ഉപേക്ഷിച്ചിരുന്ന എയർ ഇന്ത്യയുടെ എയർബസ് വിമാനം ഹൈദരാബാദ് സ്വദേശി ലേലത്തില്‍ പിടിച്ച് ട്രെയിലറില്‍ കയറ്റി കൊണ്ടു പോകുന്നതിനിടയില്‍ നിരവധി ട്രാഫിക് പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറക് തട്ടി ഒരു കെഎസ്ആര്‍ടിസി ബസ് തകര്‍ന്നിരുന്നു.