കോയമ്പത്തൂർ- ചെന്നൈ- വിജയവാഡ റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ തിരുവള്ളൂര്‍ സ്റ്റേഷന് കടക്കുമ്ബോൾ എസ് 7, എസ് 8 എന്നീ കോച്ചുകളാണ് വേര്‍പ്പെട്ടത്.
വലിയ ശബ്ദം കേട്ടതോടെ സംശയം തോന്നിയ ലോക്കോ പൈറ്റ് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സംഭവം കണ്ടത്. ട്രെയിന്‍ ഉടനടി നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് എത്തിയ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍, ട്രെയിനില്‍ നിന്ന് രണ്ട് കമ്ബാര്‍ട്ടുമെന്റുകള്‍ തമ്മിൽ ചേർക്കുന്ന കപ്ലര്‍ തകര്‍ന്നതായി കണ്ടെത്തി.
പിന്നീട്. പെരമ്ബൂര്‍ ഗ്യാരേജില്‍ നിന്ന് കൊണ്ടുവന്ന പുതിയ ഭാഗങ്ങള്‍ ഉപയോഗിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ കണക്റ്റിംഗ് ഹുക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എങ്ങനെയാണ് കപ്ലര്‍ പൊട്ടിയത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.