പുലര്‍ച്ചെ വരെയുളള വെബ്സീരിസ് കാഴ്ച, രക്ഷിച്ചത് 75 ഓളം കുടുംബങ്ങളെ
മുംബൈ: ഉറക്കമളച്ചുളള ഫോണ്‍ ഉപയോഗം ദോഷകരമാണ് എന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ആ ഉപയോഗം ഇന്ന് ഒരു നാടിനെ തന്നെ രക്ഷിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് സംഭവം. 18 കാരനായ കുനാല്‍ മോഹിതാണ് കഥയിലെ താരം. വെബ് സീരിസിന് അടിക്റ്റായ കുനാല്‍ എന്നും പുലര്‍ച്ചെ വരെ വെബ്സീരിസ് കാണാറുണ്ട്. ഇന്നലെ കുനാലിന്റെ വെബ് സീരിസ് കാഴ്ച രക്ഷിച്ചത് 75 ഓളം ജീവനുകളാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു മഹാരാഷ്ട്രയിലെ ദോംബിവ്ളിയിലുളള രണ്ടുനില കെട്ടിടം തകര്‍ന്ന് വീണത്.
പുലര്‍ച്ച നാല് മണിക്ക് കുനാല്‍ വെബ്സീരീസ് കാണുന്നതിനിടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം പെട്ടെന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയത് കണ്ടു. ഉടന്‍ തന്നെ കുടുംബാംഗങ്ങളേയും കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവരേയും ഉണര്‍ത്തി പുറത്തേക്ക് ഓടി. എല്ലാവരോടും പുറത്തേക്ക് ഓടാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കം കെട്ടിടം പൂര്‍ണ്ണമായും നിലംപതിക്കുകയായിരുന്നു.
കെട്ടിടത്തിലെ 75 ഓളം താമസക്കാരെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നതിന് മുമ്പ് ഈ 18കാരന് രക്ഷിച്ചത്.
കോപ്പര്‍ മേഖലയിലുള്ള ഈ കെട്ടിടം ഒമ്പത് മാസം മുമ്പ് അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. താമസക്കാരോട് കെട്ടിടം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അധികൃതരില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കുനാലും പറഞ്ഞു.’ അധികൃതരില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ സാമ്പത്തികമായി ഏറെ ദുര്‍ബലരാണ്. പോകാന്‍ മറ്റൊരു സ്ഥലവുമില്ലാത്തതിനാലാണ് ഇവിടെ തന്നെ താമസിച്ചത്’ കുനാല്‍ പറഞ്ഞു.
Maharashtra: 75 occupants of a 2-storey building in Kopar, Dombivli saved by a young boy as building collapsed on 29th Oct early morning.
"While watching web-series till dawn, I saw part of kitchen falling down & alerted everyone to vacate the building," says 18-yr old Kunal pic.twitter.com/p2b6qOMSr2
— ANI (@ANI) October 30, 2020