ദോഹ : ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി രണ്ടാഴ്ച.
നവംബര്‍ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോര്‍ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് തുടക്കമാവും.
ഡിസംബര്‍ 18നാണ് ഫൈനൽ. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളാണ് പങ്കെടുക്കുന്നത്.
നാല് ടീമുകള്‍ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.
കുഞ്ഞുരാജ്യമെങ്കിലും ടൂര്‍ണമെന്റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്.