NEWSTRENDING

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിക്കുന്നത് ശിവശങ്കരന്റെ കൈയ്യാള്‍:ചോദ്യം ചെയ്തവന് ട്രാന്‍സ്ഫര്‍

https://youtu.be/5nfwOTfet2A
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്ന കേസില്‍ അറസ്റ്റിലായ ശിവശങ്കരന്റെ പേരിനൊപ്പം ചേര്‍ത്ത് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശിവശങ്കരന്റെ സ്വാധീനം ഉപയോഗിച്ചു നടത്തപ്പെട്ട ഒരു അനധികൃത നിയമനത്തെ ചുറ്റിപ്പറ്റി പുറത്ത് വരുന്ന വാര്‍ത്തകളും വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണം നിയന്ത്രിക്കുന്നത് ശിവശങ്കരന്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരിയാണെന്ന് ഇന്ന് പത്രസമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്

കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചുമതല ശിവശങ്കരനായിരുന്നു. ആ സ്വാധീനം ഉപയോഗിച്ചാണ് മതിയായ യോഗ്യതകളൊന്നുമില്ലാത്ത ഒരു സ്ത്രീയെ ഇദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് എത്തിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു കായിക ഭരണസമിതി മേധാവിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു എന്നത് മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്ന യോഗ്യത. ശിവശങ്കറുമായി ഇവര്‍ക്കുണ്ടായിരുന്ന പരിചയം മാത്രമായിരുന്നു തല്‍സ്ഥാനത്തേക്ക് പ്രസ്തുത സ്ത്രീ എത്താന്‍ കാരണം

Signature-ad

ഭരണത്തിലിരിക്കെ ദേശീയ ഗെയിംസിന്റെ സമയത്ത് ഇവര്‍ക്കെതിരെ നിരവധി സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ ആരോപണമുണ്ടായിരുന്നു. പക്ഷേ അതിനെയെല്ലാം മറച്ച് പിടിക്കാന്‍ ശിവശങ്കറെന്ന ശക്തി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു കേസിലും ഇവര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഭരണം മാറിയെങ്കിലും ശിവശങ്കറിന് മറ്റൊരു രൂപത്തില്‍ തുടര്‍ഭരണം കിട്ടിയതോടെ ഇവരും സേഫായി.

അടുത്ത സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ പദവിയിലേക്കാണ് ഇവരെ നിയമിച്ചത്. ശിവശങ്കരന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ ഇവരാണ് സ്ഥിരനിയമനം നേടിയ ഉദ്യോഗസ്ഥരെ പോലും ഭരിക്കുന്നത്. ഇവരുടെ ദുര്‍ഭരണത്തില്‍ ഗദ്യന്തരമില്ലാതെ
സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ സിപിഐ(എം) യൂണിയന്‍ അംഗങ്ങള്‍ യൂണിയന്‍ പ്രസിഡന്റ് മുഖേന പാര്‍ട്ടിക്ക് കത്ത് നല്‍കി. കത്ത് സ്വീകരിച്ച പാര്‍ട്ടി
മറുപടി നല്‍കിയത് യൂണിയന്‍ പ്രസിഡന്റിനെ ഇടുക്കി ജില്ലയിലേക്ക് പറിച്ചു നട്ടുകൊണ്ടായിരുന്നു

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് വേണ്ടിയുള്ള കിറ്റില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഇവരുടെ പേരില്‍ ആരോപണമുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ അധികാരികള്‍ക്ക് ആയിട്ടില്ല. കേവലം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ താല്‍ക്കാലിക ജീവനക്കാരിയായ ഇവര്‍ നിരവധി വിദേശയാത്രകളാണ് നടത്തിയിരുന്നത്. തിരികെയെത്തുമ്പോള്‍ പ്രീയപ്പെട്ടവര്‍ക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കി പ്രീതിപ്പെടുത്തുവാനും മറന്നിരുന്നില്ല.

ശിവശങ്കരനുമായി ബന്ധമുള്ള ഇവര്‍ക്ക് സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും പങ്കുണ്ടോ എന്ന സംശയവും ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ശിവശങ്കരനോട് സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ സ്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൗനമായിരുന്നു മറുപടി. സ്വപ്‌ന സുരേഷിനൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സിലെ ജീവനക്കാരിയുടെ നിയമനവും സര്‍ക്കാരിന് കുരുക്കാകുമെന്നാണ് കേള്‍ക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത

Back to top button
error: