NEWS

റാന്നിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു

റാന്നി: തോട്ടമൺ കോടതി പടിക്കൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു. മൂന്നു പേർക്കു പരുക്ക്.
ടിപ്പറും കാറും കൂട്ടിയിടിച്ചാണ് അപകടം.കാറിൽ ഉണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്.മറ്റു മൂന്നു പേരുടെ നില ഗുരുതരമാണ് എന്നറിയുന്നു.
എതിരെ വന്ന ടിപ്പറിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: