അബുദാബി : ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ ഒരു കിലോ സ്വർണം നേടി ഇന്ത്യാക്കാരൻ.
ഇന്ത്യക്കാരനായ വിനയ്കുമാര്‍ ഗാന്ധിയാണ് കഴിഞ്ഞ മാസത്തെ അവസാന പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി സ്വര്‍ണ സമ്മാനം സ്വന്തമാക്കിയത്.
42 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വിനയ്കുമാര്‍, ഇപ്പോള്‍ അബുദാബിയില്‍ അക്കൗണ്ട് മാനേജരായി ജോലി ചെയ്യുകയാണ്.വർഷങ്ങളായി നറുക്കെടുപ്പിൽ പങ്കെടുക്കാറുള്ള ഇദ്ദേഹത്തിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്.
പ്രതിവാര നറുക്കെടുപ്പുകളിലൂടെ ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.