NEWS

വിവാഹ ചടങ്ങിനിടെ വരൻ ഓടിച്ച കാറിടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

ലക്നൗ: വിവാഹ ചടങ്ങിനിടെ വരൻ ഓടിച്ച കാറിടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം.
വധുവിന്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെയാണ് അപകടം.

ഡ്രൈവിങ് അറിയാത്ത വരന്‍, കാര്‍ കിട്ടിയ സന്തോഷത്തില്‍ ടെസ്റ്റ് ഡ്രൈവ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അത്യാഹിതം സംഭവിച്ചത്.

 

Signature-ad

ഇറ്റാവ ജില്ലയിലെ അക്ബര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിവാഹ ചടങ്ങിനിടെ, 24കാരനായ വരന്‍ അരുണാണ് കാര്‍ ഓടിച്ചത്. കാര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റാണ് അമ്മ മരിച്ചത്. ഉത്തര്‍പ്രദേശ് സായുധ സേനയിലെ ജവാനാണ് അരുണ്‍.

Back to top button
error: