സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കള്ളപ്പണ്ണം വെളുപ്പിക്കാന്‍ സഹായിച്ച കേസില്‍ അറസ്റ്റിലായ എം.ശിവശങ്കരന്റെ ചോദ്യം ചെയ്യല്‍ 2 ദിവസം പിന്നിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ പുതിയ സമരമുറയുമായി ശിവശങ്കര്‍. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ, കൃത്യമായി ആഹാരം കഴിക്കാതെയാണ് ശിവശങ്കര്‍ ഇ.ഡി യോട് പ്രതികരിക്കുന്നത്. ഇന്നലെ ആരോഗ്യനിലയില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡോക്ടറെത്തി ഇദ്ദേഹത്തെ പരിശോധിച്ചിരുന്നു
ഏഴ് ദിവസത്തേക്കാണ് ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്ന നിര്‍ദേശവും ഇ.ഡി ക്ക് മുന്‍പില്‍ കോടതി വെച്ചിട്ടുണ്ട്.
അന്വേഷണത്തോട് സഹകരിക്കാതെയിരിക്കുന്ന ശിവശങ്കറിന് നേരെ കടുത്ത നടപടികളിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് ഇ.ഡി. പി.എം.എല്‍.എ നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്ന കേസിലെ അഞ്ചാംപ്രതിയായ ശിവശങ്കരന്റെ സ്വത്തുക്കളെല്ലാം ഇ.ഡി മരവിപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങുമെന്നാണ് അറിയുന്നത്. ശിവശങ്കറിന്റെ ബിനാമി പേരിലുള്ള സ്വത്തുക്കളാണെങ്കിലും അന്വേഷണം തീരും മരവിപ്പിക്കാന്‍ ഇ.ഡി ക്ക് സാധിക്കും.