ദുബൈ: 90 ദിവസത്തെ സന്ദര്‍ശക വിസ യു.എ.ഇ പൂര്‍ണമായും നിര്‍ത്തി. ദുബൈ ഒഴികെയുള്ള എമിറേറ്റുകളില്‍ നേരത്തെ 90 ദിവസ സന്ദര്‍ശക വിസ നിര്‍ത്തിയിരുന്നു.
ചൊവ്വാഴ്ച ദുബൈയും വിസ അനുവദിക്കുന്നത് നിര്‍ത്തി. എന്നാല്‍, ചൊവ്വാഴ്ച വരെ വിസ ലഭിച്ചവര്‍ക്ക് 90 ദിവസം കാലാവധിയുണ്ടാവും.
നേരത്തെ അനുവദിച്ച വിസയില്‍ യു.എ.ഇയിലേക്ക് പ്രവേശിക്കുകയും ചെയ്യാം.
തൊഴിലന്വേഷിച്ച് വരുന്നവര്‍ക്ക് പുതിയ ‘ജോബ് എക്സ്പ്ലൊറേഷന്‍ വിസ’യും നടപ്പിലാക്കിയിട്ടുണ്ട്. 60, 90, 120 ദിവസങ്ങളിലേക്കാണ് ഈ വിസ നല്‍കുന്നത്. എന്നാല്‍, 500 ഉന്നത സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയവര്‍ക്കാണ് ഈ വിസ അനുവദിക്കുന്നത്. ഇന്ത്യയിലെ ഐ.ഐ.ടിയില്‍ പഠിച്ചവര്‍ക്കും ജോബ് എക്സ്പ്ലൊറേഷന്‍ വിസ ലഭിക്കും.