NEWS

ലോകകപ്പ്; ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് യു.എ.ഇയില്‍ 100 ദിര്‍ഹമിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ദുബൈ: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് യു.എ.ഇയില്‍ 100 ദിര്‍ഹമിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ.

90 ദിവസത്തെ വിസയാണ് യു.എ.ഇ അനുവദിക്കുന്നത്. 90 ദിവസത്തിന് ശേഷം വിസ വീണ്ടും പുതുക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ, ഖത്തറിലേക്ക് പറക്കുന്ന ഫുട്ബാള്‍ ആരാധകര്‍ക്ക് കുറഞ്ഞ ചെലവില്‍ യു.എ.ഇയും സന്ദര്‍ശിക്കാന്‍ കഴിയും.

ലോകകപ്പിനെത്തുന്നവരില്‍ നല്ലൊരു ശതമാനവും ദുബൈയിലായിരിക്കും താമസം. ദുബൈയില്‍ നിന്ന് 45 മിനിറ്റിനുള്ളില്‍ ഖത്തറില്‍ പറന്നെത്താന്‍ കഴിയും. മാത്രമല്ല, പ്രധാന വിമാനക്കമ്ബനികളെല്ലാം ദിവസേന ദുബായ്-ദോഹ റൂട്ടിൽ സര്‍വീസ് നടത്തുന്നുമുണ്ട്.

Signature-ad

മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ ലഭിക്കാന്‍:

https://smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

പബ്ലിക് സര്‍വീസ്, ഹയ്യ കാര്‍ഡ് ഹോള്‍ഡേഴ്സ് എന്നിവ സെലക്‌ട് ചെയ്യുക

പാസ്പോര്‍ട്ട് ഉള്‍പെടെയുള്ള വിവരങ്ങള്‍ നല്‍കുക

 

എന്താണ് ഹയ്യാ കാര്‍ഡ്:

 

ലോകകപ്പ് സമയത്ത് വിദേശത്ത് നിന്നുള്ളവര്‍ക്ക് ഖത്തറില്‍ ഇറങ്ങണമെങ്കില്‍ ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്. മാച്ച്‌ ടിക്കറ്റ് സ്വന്തമാക്കിയ എല്ലാ കാണികള്‍ക്കും സ്വന്തം പേരില്‍ ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാം. ഖത്തറിനു പുറത്തു നിന്ന് അപേക്ഷിച്ചാല്‍ അഞ്ചു ദിവസത്തിനുള്ളിലും ഖത്തറില്‍ നിന്നുള്ള അപേക്ഷകന് മൂന്ന് ദിവസത്തിനുള്ളിലും അംഗീകാരം ലഭിക്കും. നിശ്ചിത ദിവസം കഴിഞ്ഞിട്ടും അപേക്ഷയില്‍ നടപടിയായില്ലെങ്കില്‍ 0097444412022 ഹയ്യാകാര്‍ഡ് കാള്‍സെന്‍ററില്‍ ബന്ധപ്പെടാവുന്നതാണ്.

Back to top button
error: