NEWS

മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു; നാലു പേർ അറസ്റ്റിൽ

മാന്നാര്‍: മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ആലപ്പുഴ മാന്നാറില്‍ ഒരാള്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.
മാന്നാര്‍ ബുധനൂരില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബുധനൂര്‍ മേപ്പള്ളില്‍ വീട്ടില്‍ സതീഷ് (39) -നാണ് കൂത്തേറ്റത്.
സംഭവത്തില്‍ മാന്നാര്‍ കുരട്ടിക്കാട് നെടുമ്ബുറത്ത് തെക്കെതില്‍ ശശിധരന്റെ മകന്‍ ശരത് (34), മാന്നാര്‍ കുട്ടമ്ബേരൂര്‍ കൊട്ടാരത്തില്‍ പുഴ കിഴക്കേതില്‍ മോഹനന്റെ മകന്‍ സജിത്ത് മോഹന്‍ (31) , മാന്നാര്‍ കുട്ടമ്ബേരൂര്‍ ജോജി ഭവനത്തില്‍ ഫ്രാന്‍സിസ് മകന്‍ ജോര്‍ജി ഫ്രാന്‍സിസ് (22) , മാന്നാര്‍ കുരട്ടിശേരി കോവുമ്ബുറത്ത് തെക്കെതില്‍ ബഷീറിന്റെ മകന്‍ തന്‍സീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
 ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.എല്ലാവരും ഒരുമിച്ചിരുന്ന് മദ്യം കഴിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തിനിടെ ശരത് തന്റെ കയ്യില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് സതീഷിനെ കുത്തുകയായിരുന്നു.
ആഴത്തില്‍ മുറിവേറ്റ സതീഷ് വണ്ടാനം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാന്നാര്‍ പോലിസ് ഇന്‍സ്പെക്ടര്‍ എസ് എച്ച്‌ ഒ, ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ബിജുക്കുട്ടന്‍, ജോണ്‍ തോമസ്, സിവില്‍ പോലിസ് ഓഫീസര്‍ സിദ്ധിക്ക് ഉള്‍ അക്ബര്‍, അഡിഷണല്‍ എസ് ഐ മാരായ മധുസൂദനന്‍, മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: