ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദമ്ബതികളെയും വീട്ടുജോലിക്കാരിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
ദമ്ബതികളായ സജീര്‍ അഹ്ജു, ശാലു, വീട്ടുജോലിക്കാരി സ്വപ്ന എന്നിവരെ അശോക് വിഹാറിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, ദമ്ബതികളുടെ രണ്ടുവയസുള്ള മകള്‍ സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു.
വീട്ടു ജോലിക്കാരി സ്വപ്ന രാവിലെ 7.30നാണ് ജോലിക്കായി എത്തുക. അതിനു ശേഷമായിരിക്കും കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. വീട്ടിലേക്ക് മോട്ടോര്‍ സെക്കിളുകളിലായി അഞ്ച് പേര് ഇന്ന് രാവിലെ വന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു