NEWS

ഇടുക്കിയിൽ വീട് കത്തിനശിച്ചു

നെടുങ്കണ്ടം: ഇടുക്കിയില്‍ വീടിനു തീപിടിച്ചു. നെടുങ്കണ്ടം പുത്തന്‍പാലത്താണ് സംഭവം. വീട് പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാമെന്നാണ് പ്രാഥമിക നിഗമനം.

 

Signature-ad

 

കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണയ്ക്കുന്നത്. അപകടത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു.

Back to top button
error: