NEWS

സര്‍വീസ് നടത്തുകയായിരുന്ന ബസ് തീപിടിത്തത്തിൽ കത്തി നശിച്ചു

മുംബൈ: നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുകയായിരുന്ന ബസ് തീപിടിച്ച്‌ പൂര്‍ണമായും കത്തി നശിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
യേര്‍വാഡയിലെ ശാസ്ത്രി ചൗക്കില്‍ ഇന്ന് രാവിലെ 11നാണ് സര്‍ക്കാര്‍ ബസിന് തീപിടിച്ചത്. യവത്മാലില്‍ നിന്നും പൂനെയിലേക്ക് പോകുകയായിരുന്നു ബസാണ് കത്തിനശിച്ചത്.
ബസില്‍ നിന്നും പുക ഉയരുന്നത് കണ്ട കണ്ടക്ടര്‍ യാത്രക്കാരെ എല്ലാവരെയും ഉടന്‍ തന്നെ ബസില്‍ നിന്നും പുറത്തിറക്കി. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിക്കഴിഞ്ഞതിന് പിന്നാലെ ബസ് കത്തിയമര്‍ന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: