NEWS

ജപ്പാന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോർജ് ഈമാസം അഞ്ചിന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: മലയാളിയായ സിബി ജോര്‍ജ് ജപ്പാന്‍ സ്ഥാനപതിയായി ഈമാസം അഞ്ചിന് ചുമതലയേല്‍ക്കും.നേരത്തെ കുവൈറ്റ് സ്ഥാനപതിയായിരുന്നു.
ഇന്നലെ ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറുമായും സിബി ജോര്‍ജ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
24 മാസക്കാലം കുവൈത്തില്‍ സ്ഥാനപതിയായുള്ള സേവനത്തിനുശേഷം ഞായറാഴ്ചയാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്.

Back to top button
error: