NEWS

പുലിയുടെ ആക്രമണത്തിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മൈസൂര്‍:  പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ മൈസൂര്‍ ജില്ലയിലെ മദ്ഗര്‍ ലിംഗയ്യനഹുണ്ടിയില്‍ ആണ് സംഭവം.

മൈസൂര്‍ മഹാരാജാസ് കേളജിലെ ബികോം വിദ്യാര്‍ഥിയായ മഞ്ജുനാഥാണ് മരണപ്പെട്ടത്. മല്ലപ്പ മലയ്‌ക്ക് സമീപമുള്ള മുഡ്ഡു മരമ്മ ക്ഷേത്രത്തില്‍ സുഹൃത്തുകള്‍ക്ക് ഒപ്പം പൂജയ്‌ക്ക് പോകവെയായിരുന്നു പുലി ആക്രമിച്ചത്.

 

Signature-ad

 

നടന്നുപോകുന്ന മഞ്ജുനാഥിനെ ചാടി വന്ന് ആക്രമിച്ച ശേഷം പുലി വലിച്ചുകൊണ്ട് പോകുകയായിരുന്നു.സുഹൃത്തുകള്‍ കല്ലെറിഞ്ഞ് പുലിയെ തുരത്തിയോടിച്ച്‌ മഞ്ജുനാഥിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശവാസികള്‍ സ്ഥലത്തെത്തിയപ്പോഴേയ്‌ക്കും മഞ്ജുനാഥ് മരണപ്പെട്ടിരുന്നു.

Back to top button
error: