CrimeNEWS

ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കി; എസ്.ഐക്കെതിരേ പരാതിയുമായി അച്ഛനും മക്കളും

കോഴിക്കോട്: ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥന്‍ കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുന്‍ എസ്.ഐ സമദിനെതിരെയാണ് മുന്‍ പഞ്ചായത്ത് അംഗവും മക്കളും പരാതി നല്‍കിയത്. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്നും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ ഭാര്യയും സമദും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചത്. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവര്‍ തമ്മിലെ ബന്ധം ചോദ്യം ചെയ്താല്‍ വീണ്ടും കേസില്‍ കുടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ പറയുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ നേരത്തെ സമദിനെ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതി.

Signature-ad

 

 

Back to top button
error: