NEWS

കാറിടിച്ച്‌ ടിപ്പറിനടിയില്‍പ്പെട്ട ബുള്ളറ്റ്‌ യാത്രികനായ യുവാവിന്‌ ദാരുണാന്ത്യം

ലപ്പുഴ: കാറിടിച്ച്‌ ടിപ്പറിനടിയില്‍പ്പെട്ട ബുള്ളറ്റ്‌ യാത്രികനായ യുവാവിന്‌ ദാരുണാന്ത്യം.
പൂന്തോപ്പ്‌ ആര്‍.എസ്‌.നിവാസില്‍ രൂപന്‍ രാജാ(34)ണ്‌ മരിച്ചത്‌.

വഴിച്ചേരി-ആശ്രമം റോഡില്‍ മന്നത്ത്‌ ജംഗ്‌ഷനില്‍ ശനിയാഴ്‌ച വൈകിട്ട്‌ 4.50-നായിരുന്നു അപകടം. കാര്‍ തട്ടി ടിപ്പറിനടിയിലേക്ക്‌ വീണ രൂപന്‍രാജിന്റെ മുകളിൽ കൂടി ടിപ്പര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.

 
 
ഇടിച്ച കാര്‍ നിര്‍ത്താതെപോയി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: