NEWS

പെട്രോള്‍ ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ വെന്തുമരിച്ചു

ഐസ്വാള്‍: പെട്രോള്‍ ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ വെന്തുമരിച്ചു. സംഭവത്തില്‍ 18 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
മിസോറാമിലെ ഐസ്വാള്‍ ജില്ലയില്‍ ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. ഐസ്വാളില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള തുരിയാല്‍ ഗ്രാമത്തിലാണ് അപകടം നടന്നത്.

 

 

Signature-ad

പെട്രോളുമായി ചമ്ബായി ജില്ലയിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ നിന്ന് ഒലിച്ചിറങ്ങിയ പെട്രോള്‍ ശേഖരിക്കാന്‍ ആളുകള്‍ ശ്രമിച്ചപ്പോഴാണ് തീ പടര്‍ന്നത്. പൊള്ളലേറ്റ 18 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Back to top button
error: