NEWS

ട്രെയിന്‍ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട്: ട്രെയിന്‍ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് സ്വദേശി ജസ്റ്റിന്‍ ഡൊണാള്‍ഡ്(49) ആണ് മരിച്ചത്.

ഭാരത് ലൈവ് ഐപി ടിവി മാനേജിങ് ഡയറക്ടറാണ്. ദീര്‍ഘകാലം കേരള ശബ്ദം ഗ്രൂപ്പ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു.

ചെന്നൈ-തിരുവനന്തപുരം എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ എ വണ്‍ കോച്ചില്‍ പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

Signature-ad

 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാലക്കാട് സിഎസ്‌ഐ റോബിന്‍സണ്‍ ചര്‍ച്ചില്‍ നടക്കും. ഭാര്യ: സ്വപ്ന (അധ്യാപിക), മക്കള്‍: അഭിഗേല്‍ ജസ്റ്റിന്‍, ആശിഷ് ജസ്റ്റിന്‍.

Back to top button
error: