വിഴിഞ്ഞം: ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കോവളത്തെ ഹോട്ടല്‍ ജീവനക്കാരിയായ സിക്കിം ഗാന്ഗ്ടോക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വേദന്‍ഷി കുമാരി(24) യാണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ രാവിലെ വീട്ടിലെ അടുക്കളയില്‍ ആണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്. രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നത്. രാത്രി വരെ ഫോണ്‍ ചെയ്തിരിക്കുന്നത് കണ്ടു. എന്നാല്‍, രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയത്.