NEWS

വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ 

കോട്ടയം: വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുണ്ടക്കയം പുഞ്ചവയല്‍ ആനികുന്ന് ഭാഗത്ത് തുറവാതുക്കല്‍ വീട്ടില്‍ മാത്യുവിന്‍റെ മകന്‍ സബീല്‍ മാത്യുവിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ വീട്ടമ്മയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. ഇതുവഴി വീട്ടമ്മയുടെ ചിത്രങ്ങള്‍ പ്രതി കൈക്കലാക്കി. പിന്നീട് ഇത് കാണിച്ച്‌ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: