സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിൽ സിപിഎം,പ്രതിരോധവുമായി പാർട്ടി
ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിൽ ആണ് സിപിഐഎം. ഒരു വശത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി നിൽക്കുന്ന സ്വാർണക്കടത്ത് അന്വേഷണം. മറ്റൊരിടത്ത് സംസ്ഥാന സെക്രട്ടറിയുടെ മകൻ പ്രതിയായ ലഹരി വ്യാപാരത്തിലെ മുതൽമുടക്ക് കേസ്.
കേന്ദ്ര ഏജൻസികൾ വളയുമ്പോൾ എന്ത് പ്രതിരോധം എന്ന ആലോചനയിൽ ആണ് പാർട്ടി.വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റി ചേരാൻ ഇരിക്കെയാണ് രണ്ടു മുതിർന്ന നേതാക്കൾ കേന്ദ്ര ഏജൻസികളാൽ വളയപ്പെട്ടിരിക്കുന്നത്. പാർട്ടി ഒപ്പമുണ്ടെങ്കിലും അണികൾ എങ്ങിനെ പ്രതികരിക്കും എന്നതാണ് വലിയ പ്രതിസന്ധി.
സംഘടനാ സംവിധാനം ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാം എന്നാണ് സിപിഐഎം കരുതുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അതത്ര എളുപ്പം ആകില്ല.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തി കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ ആണ് സിപിഎം ഒരുങ്ങുന്നത്. ഒപ്പം കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന പ്രചാരണം ഉയർത്തും. നവംബർ ഒന്നിന് “മാധ്യമ നുണകൾക്കെതിരെ “സിപിഐഎം ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്.