കായംകുളം: ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുവന്ന പണത്തില്‍ കള്ളനോട്ട് പിടികൂടി. 36500 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.സംഭവത്തില്‍ കൃഷ്ണപുരം സ്വദേശി സുനില്‍ദത്ത് (54) ആണ് അറസ്റ്റിലായത്.
500 രൂപയുടെ 73 കള്ളനോട്ടുകളാണ് കണ്ടെത്തിയത്.ബാങ്കില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.