NEWS

കോഴഞ്ചേരിയിൽ സദാചാര ആക്രമണം നടത്തിയത് മഹിളാ മോര്‍ച്ച നേതാവും ബന്ധുക്കളും

പത്തനംതിട്ട:കോഴഞ്ചേരി വാഴക്കുന്നത്ത്  കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ സദാചാര ആക്രമണം നടത്തിയത് മഹിളാ മോര്‍ച്ച നേതാവും ബന്ധുക്കളും.
മഹിളാമോര്‍ച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്ത്, സഹോദരന്‍ അനു എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് വാഴക്കുന്നത് വച്ച്‌ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയത്.
പാലത്തില്‍ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അനുപമയും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും പാലത്തില്‍ നിന്നും തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ ആറന്മുള പൊലീസ് അനുപമയേയും ഭര്‍ത്താവിനേയും സഹോദരനേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. അയിരൂര്‍ സ്വദേശികളാണ് അനുപമയും കുടുംബവും.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വാഴക്കുന്നത്തെ അക്വഡേറ്റ് പാലത്തില്‍ നില്‍ക്കുകയായിരുന്ന കോഴഞ്ചേരി സെന്‍്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.

Back to top button
error: