NEWS

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി പോരാട്ടം ഇന്ന്

കൊച്ചി :ഐ എസ് എല്ലിലെ തങ്ങളുടെ നാലാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയില്‍ ഇറങ്ങും. ശക്തരായ മുംബൈ സിറ്റി ആണ് എതിരാളികൾ.

അവസാന രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചെ മതിയാകൂ. ഒഡീഷക്ക് എതിരെയും മോഹന്‍ ബഗാനെതിരെയും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിലും ലീഡ് എടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടത്.

ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച മൂന്ന് പോയിന്റ് മാത്രമെ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളൂ. പരിക്ക് മാറി എത്തുന്ന അപോസ്തൊലിസും ആയുഷും ഇന്ന് സ്ക്വാഡിന്റെ ഭാഗമാകും.

 

 

രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്സിലും ഏഷ്യാനെറ്റ് പ്ലസിലും ഹോട് സ്റ്റാറിലും കാണാം.

Back to top button
error: