മസ്കറ്റ്:216 പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നൽകാൻ തീരുമാനമായി.സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ഈ വര്‍ഷം ഫെബ്രുവരിയിലും ഒമാന്‍ സുല്‍ത്താന്‍ 157 പ്രവാസികള്‍ക്ക് പൗരത്വം നല്‍കിയിരുന്നു.
അതേസമയം ജി സി സി റസിഡന്‍സ് വിസയുള്ള യാത്രക്കാരുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ച് ഒമാന്‍. ഇത് സംബന്ധിച്ച് എയര്‍ലൈനുകള്‍ക്കും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്ബനികള്‍ക്കും ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ജി സി സി രാജ്യങ്ങളിലെ താമസക്കാരുടെ വിസ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് & റെസിഡന്‍സില്‍ നിന്ന് ഒമാന്‍ എയര്‍പോര്‍ട്ടിന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇത് പ്രകാരം ജി സി സി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഒമാനില്‍ പ്രവേശിക്കാം. അതിന് നേരിട്ട് ജി സി സി രാജ്യങ്ങളില്‍ നിന്ന് വരണം എന്നില്ല. ജി സി സിയിലെ താമസക്കാരായാല്‍ മാത്രം മതി. കൂടാതെ ഇത് ഏത് സമയത്തും അനുവദനീയമായിരിക്കും. ഇത് സാധ്യമാകാന്‍ താമസ വിസ മൂന്ന് മാസത്തില്‍ കുറയാത്ത കാലയളവിലേക്ക് ജി സി സിയില്‍ സാധുതയുള്ളതായിരിക്കണം എന്ന് മാത്രം.