പഠനാവശ്യത്തിന് രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു കാനഡ സര്‍ക്കാര്‍.
1. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള് ലഭ്യമാക്കും.
2. ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നല്കുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം കൂടുതല്‍ വിപുലീകരിക്കും.
3. രാജ്യത്തെ തൊഴില്‍ക്ഷാമം കൈകാര്യം ചെയ്യുന്നതിനായി വിദേശികളായ വിദ്യാര്‍ഥികളെ സ്ഥിരതാമസത്തിന് പ്രോത്സാഹിപ്പിക്കും.
4. വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ട്രാക്ക് ചെയ്യുന്നതിനായി ഇമിഗ്രേഷന്‍ അതോറിറ്റി ബാക്ക്ലോഗുകളുടെ പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കും.
5. വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറിലധികം ക്യംപസിനു പുറത്ത് ജോലി ചെയ്യാനുള്ള അനുമതി ലഭ്യമാക്കും.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള കാലതാമസം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 2019ല്‍ കോവിഡിന്റെ തുടക്കത്തില്‍ വിസ റിജക്ഷന് നിരക്ക് 35 ശതമാനം ആയിരുന്നു. എന്നാല്‍ 2022ല്‍ ഇത് 60ശതമാനം ആയി വര്‍ധിച്ചു. നല്ല പ്രൊഫൈലുകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിസ നല്‍കാത്ത സാഹചര്യമായിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിസക്കായി കാത്തിരിക്കേണ്ടി വന്നു.
എന്നാല്‍ മൂന്ന് വര്‍ഷത്തോളം സ്റ്റഡി ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്റ്റുഡന്റ് വിസ ലഭിക്കുന്നുണ്ട്. കാനഡയിലേക്ക് വിസ നിരസിക്കുന്നത് വരദ്ധിച്ചതുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ യുകെ, യുഎസ്എ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് സ്റ്റുഡന്റ് വിസകള്‍ക്ക് അപേക്ഷിച്ചതാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.
“നേരത്തെ ഈ നിരക്ക് വളരെ കൂടുതലായിരുന്നു, 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസയ്ക്ക് അപേക്ഷിച്ചാല്‍ നാല് പേര്‍ക്ക് മാത്രമാണ് വിസ ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോള്‍ 10 അപേക്ഷകളില്‍ നിന്ന് 5-6 വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നുണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ രണ്ട് വര്ഷത്തിലധികമുള്ള സ്റ്റഡി ഗാപ് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിസ ലഭിക്കുന്നുണ്ട്,”
ജലന്ധറിലെ ജൂപ്പിറ്റര്‍ അക്കാദമിയുടെ കണ്‍സള്‍ട്ടന്റും ഉടമയുമായ നര്‍പത് ബബ്ബാര്‍ പറയുന്നു.
നേരത്തെ നല്ല പ്രൊഫൈലുകള്‍ നിരസിച്ചിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല, അപേക്ഷിക്കുന്ന വിസകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും ഇപ്പോള്‍ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിസ ലഭിക്കുന്നുണ്ടെന്ന് പല കണ്‍സള്‍ട്ടൻ്റുമാരും പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍, അതായത് 2022 ജൂണ്‍ വരെ 1,17,965 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ സ്പോണ്‍സേര്‍ഡ് സ്റ്റഡി വിസകള്‍ നല്‍കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന് അറിയിച്ചിരുന്നു. 2019ല്‍ ആകെ 37,396 സ്പോണ്‍സേര്‍ഡ് സ്റ്റഡി വിസകള്‍ മാത്രമാണ് നല്‍കിയിരുന്നത്.
95 ശതമാനം സ്റ്റുഡന്റ് വിസകള്‍ യുഎസ് പരിഗണിച്ചിരുന്നു. ഇതാണ് കാനഡയിലേക്ക് കൂടുതല്‍ സ്റ്റുഡന്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയതിനു പിന്നിലെ പ്രധാന കാരണം. വിസ നിരസിക്കുന്നത് ഒഴിവാക്കാന്‍ അവരവരുടെ കോളജുകളില്‍ നിന്ന് ലഭിച്ച കത്തിനൊപ്പം എല്ലാ രേഖകളും അതേ ക്രമത്തില്‍ സമര്‍പ്പിക്കണമെന്നും കണ്‍സള്‍ട്ടന്റുമാര്‍ വിദ്യാര്‍ത്ഥികളോട് പറയുന്നു. ഇതുകൂടാതെ, കാനഡയില്‍ പഠിക്കാനുള്ള കൃത്യമായ കാരണവും അവര്‍ സൂചിപ്പിക്കണം. എന്നിട്ടും, വിസ നിരസിക്കുകയാണെങ്കില്‍, പ്രൊഫഷണലുകളുടെ സഹായത്തോടെ അവര്‍ക്ക് അപ്പീല്‍ ചെയ്യാനും വിസയ്ക്കായി വീണ്ടും അപേക്ഷിക്കാനും കഴിയും. ഇതിനായി വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
എന്തായാലും നിരവധി ആനുകൂല്യങ്ങൾ കാനഡ സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നു.