NEWS

നഗ്നപൂജയുടെ പേരില്‍ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭർത്താവ് നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

കൊല്ലം: നഗ്നപൂജയുടെ പേരില്‍ ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭര്‍ത്താവ് തന്നെ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു എന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്.
ചടയമംഗലത്താണ് സംഭവം. മന്ത്രവാദത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
കേസിലെ മുഖ്യപ്രതിയായ അബ്ദുല്‍ ജബ്ബാറിനും സഹായി സിദ്ദിഖിനുമെതിരെ സിദ്ദിഖിന്റെ ഭാര്യയാണ് രംഗത്തെത്തിയിട്ടുള്ളത്. സിദ്ദിഖിനെതിരെ ഇയാളുടെ ഭാര്യയും മാതാവും ഇന്നലെയാണ് പോലീസ് പരാതി നല്‍കിയത്.ഇവർ ഒളിവിലാണ്.

150 പവന്‍ നല്‍കിയാണ് തന്റെ വീട്ടില്‍ നിന്നും തന്നെ വിവാഹം കഴിപ്പിച്ച്‌ അയച്ചത്. അതോടൊപ്പം ഇവര്‍ സ്ത്രീധനമായി ചോദിച്ച 16 ലക്ഷം രൂപയുടെ വാഹനവും നല്‍കിയിരുന്നുവെന്നും, ഇതെല്ലാം തുറന്നു പറയാന്‍ ഇപ്പോഴാണ് ധൈര്യം ലഭിച്ചതെന്നും പരാതിക്കാരി പറയുന്നു.

 

Signature-ad

 

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ധിക്ക് എന്ന് പറയുന്ന ഒരാള്‍ക്കൊപ്പം  ബന്ധപ്പെടാന്‍ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു. രാത്രി 11 മണിക്ക് ശേഷം വീട്ടിൽ പല പുരുഷന്മാരും വരുമായിരുന്നു. അതിനുശേഷം അവിടെ മറ്റു ചില കാര്യങ്ങളാണ് നടക്കുന്നത്. പൂജയുടെ പേരില്‍ മറ്റു പെണ്‍കുട്ടികളെയും ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. തന്നെ ഒരു സ്ഥലത്ത് കൊണ്ടു പോയിരുന്നു അവിടെ നിന്നും ഇറങ്ങി ഓടാന്‍ പോലും തനിക്ക് സാധിച്ചിരുന്നില്ല എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. താന്‍ കാരണം വീട്ടുകാര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് എല്ലാം മറച്ചുവച്ചതെന്നും യുവതി പറയുന്നു.

Back to top button
error: