NEWS

അരുണാചൽ പ്രദേശിൽ തീപിടിത്തം; 700 ലധികം കടകള്‍ കത്തിനശിച്ചു 

ഇറ്റാനഗർ:അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലുണ്ടായ തീപിടിത്തത്തില്‍ 700 ലധികം കടകള്‍ കത്തിനശിച്ചു. നഹര്‍ലഗണ്‍ മേഖലയിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. അതേസമയം ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

തീപ്പിടിത്തത്തില്‍ മൂന്നു കോടിയിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് ദീപാവലിക്ക് കത്തിച്ച പടക്കങ്ങളില്‍ നിന്നോ വിളക്കുകളില്‍ നിന്നോ ആകാം തീപ്പിടിത്തം ഉണ്ടായതെന്നാണ് സംശയം. യഥാര്‍ഥ കാരണം അറിവായിട്ടില്ല. മുളയും തടിയും കൊണ്ട് നിര്‍മിച്ച കടകള്‍ ആയതിനാല്‍ നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

Back to top button
error: