ലഖ്നൗ: ദീപാവലി കടകള്‍ തകര്‍ക്കുകയും കച്ചവടക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ ഡോക്ടര്‍ക്കെതിരെ കേസ് എടുത്തു.
ലഖ്നൗവിലെ ഡോക്ടര്‍ അഞ്ജു ഗുപ്തയ്ക്കെതിരെ ഗോമതി നഗര്‍ പൊലീസാണ് കേസ് എടുത്തത്. ക്രിക്കറ്റ് ബാറ്റും മറ്റും ഉപയോഗിച്ച് ദീപാവലിക്ക് വച്ചിരുന്ന മണ്‍പാത്രങ്ങളും കളിമണ്‍ കളിപ്പാട്ടങ്ങളും അടിച്ചുതകര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഡോക്ടര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തത്.
തന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ ഇവര്‍ എപ്പോഴും തട്ടുകടകള്‍ വയ്ക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുമ്ബോള്‍ തന്നോട് വഴക്കിടല്‍ പതിവാണെന്നും ഡോക്ടര്‍ പറഞ്ഞു. ഈ കടകള്‍ കാരണം പ്രദേശത്ത് വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
കേടുപാടുകള്‍ സംഭവിച്ച കടക്കാരുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് ഗോമതി നഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് ചന്ദ്ര പാണ്ഡെ പറഞ്ഞു.