ബംഗളൂരു: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലാണ് സംഭവം. വര്ദ്ധന് ഈരണ്ണ ബല്ല എന്ന കുട്ടിയാണ് മരണപ്പെട്ടത്.
പിതാവിനൊപ്പം ബൈക്കില്‍ വരുന്നതിനിടയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ പിതാവിന്റെ മുന്നിലിരുന്ന കുട്ടിയുടെ കഴുത്തില്‍ പറന്നുവന്ന പട്ടത്തിന്റെ ചരട് വലിഞ്ഞുമുറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കും മുന്‍പ് മരിച്ചു. അമിതമായ രക്തസ്രവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.