LocalNEWS

ചീരാലില്‍ വീണ്ടും കടുവയിറങ്ങി, ഗര്‍ഭിണിയായ പശുവിനെ കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

വയനാട്: ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ഐലക്കാട് രാജന്റെ ഗര്‍ഭിണിയായ പശുവിനെ കടുവ കൊന്നു. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. ഇതോടെ കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗൂഡല്ലൂര്‍ ബത്തേരി റോഡ് ഉപരോധിച്ചു.

ചീരാല്‍ പ്രദേശത്ത് ഒന്നരമാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 വളര്‍ത്ത് മൃഗങ്ങളാണ്. ഒരു മാസത്തിലേറെയായി തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് കടുവയെ പിടികൂടാന്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് എത്തിയെങ്കിലും പരാജയപ്പെട്ടു.

Signature-ad

വയനാട്ടിലെ കൃഷ്ണഗിരിയിലും കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചു കൊന്നത്.

 

 

 

Back to top button
error: