കാസർകോട് :കാഞ്ഞങ്ങാട്-പാ ണത്തുര് സംസ്ഥാന പാതയിലെ പടിമരുതില്‍ ടാക്സി കാറും സ്വകാര്യ ബസും കുട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക്.
ടാക്സി ഡ്രൈവര്‍ ചെറുപനത്തടി പുളിക്കല്‍ വീട്ടില്‍ ഗോപിനാഥന് (62),യാത്രക്കാരായ ചെറുപനത്തടിയിലെ രാജേഷ്(48), കോളിച്ചാലിലെ സാവിത്രി (50) എന്നിവരെ സാരമായ പരിക്കുകളോടെ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.